¡Sorpréndeme!

മസ്‌ക്കിന്റെ ഇന്റർനെറ്റ് സ്വപ്നം വിജയത്തിലേക്ക്

2019-11-02 0 Dailymotion

ഇലക്ട്രിക് കാറുകൾ അപ്രായോഗികമെന്നു കരുതിയിരുന്ന കാലത്ത് ടെസ്‍ല മോട്ടോഴ്സ് സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും കരുത്താർന്ന ഇലക്ട്രിക് കാറുകൾ നിർമിച്ചു വിസ്മയിപ്പിച്ച വിപ്ലവകാരിയായ സംരംഭകനാണ് ഇലോൺ മസ്ക്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടു മത്സരിച്ചുകൊണ്ട് റോക്കറ്റ് മുതൽ കാർ വരെ ബഹിരാകാശത്തേക്ക് അയച്ചും വാക്വം ടണലിലൂടെ അതിവേഗ ഗതാഗതം എന്ന ആശയമായ ഹൈപർലൂപ് അവതരിപ്പിച്ചും വിപ്ലവങ്ങൾ ആവർത്തിക്കുന്ന മസ്കിന്റെ അടുത്ത പദ്ധതിയാണ് സ്റ്റാർലിങ്ക്. സംഗതി സിംപിളാണ്. ലോകത്തിനു മുഴുവൻ ഇന്റർനെറ്റ്, ഭൂമിയിൽ എല്ലായിടത്തും കണക്ടിവിറ്റി.