തിരഞ്ഞെടുത്ത വ്യക്തികളുടെ ഫോൺ ചോർത്താൻ ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന് ലിസ്റ്റ് കൊടുത്തത് വിവിധ രാജ്യങ്ങളിലെ സർക്കാരുകളും രഹാസ്യാന്വേഷണ ഏജൻസികളുമാണെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള 25 പേരുടെ ഫോൺ ചോർത്തിയെന്നാണ് റിപ്പോർട്ട്. ഇതോടെ മോദി സര്‍ക്കാരാണ് ഇന്ത്യക്കാരുടെ ഫോൺ ചോർത്തലിന് പിന്നിലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഫോൺ ചോർത്തലിനെതിരെ ഓൺലൈനിൽ പ്രതിഷേധം കത്തുകയാണ്.