2016 സെപ്റ്റംബർ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒന്നര വർഷം കൊണ്ട് തന്നെ വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാനും സാധിച്ചു. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം വൻ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു. ജിയോ മേധാവി മുകേഷ് അംബാനിയുടെ സഹോദന്റെ ടെലികോം കമ്പനി ആർകോം വരെ പൂട്ടേണ്ടി വന്നു. ഇപ്പോൾ ചില മുന്‍നിര കമ്പനികൾ കൂടി ഇന്ത്യയിലെ സേവനം നിർത്താനിരിക്കുകയാണ്. എന്നാൽ വൻ നഷ്ടത്തിലായ പഴയ ടെലികോം കമ്പനികളെ സഹായിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നാണ് ജിയോ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ പറയുന്നത്.