ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ വേട്ടയാടി വധിച്ച ഡെൽറ്റ ഫോഴ്സ് ചെറിയ ടീമല്ല. അമേരിക്കയുടെ രഹസ്യ ദൗത്യം നടപ്പിലാക്കിയ ഡെൽറ്റ ഫോഴ്സ് യുഎസ് മിലിട്ടറിയിലെ ഏറ്റവും രഹസ്യമായ പ്രത്യേക ഓപ്പറേഷൻ യൂണിറ്റുകളിലൊന്നാണ്. മാസങ്ങളോളം നിരീക്ഷണം നടത്തി കൃത്യമായ മാപ്പിങ്ങിലൂടെയാണ് ബഗ്ദാദിയെ കൊലപ്പെടുത്തിയത്.ഇറാഖി കുർദിസ്ഥാനിലെ അർബ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡെൽറ്റ ഫോഴ്‌സ് ബ്രിട്ടന്റെ എസ്എഎസിന്റെ മാതൃകയാണ്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ശ്രേണിയിലെ ഉന്നത അംഗങ്ങളെ കണ്ടെത്തുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമായി രൂപീകരിച്ച ‘എക്‌സ്‌പെഡേഷണറി ടാർഗെറ്റിങ് ഫോഴ്‌സ്’ എന്നറിയപ്പെടുന്ന ഓർഗനൈസേഷന്റെ ഭാഗം കൂടിയാണ് ഡെൽറ്റ ഫോഴ്സ്.