¡Sorpréndeme!

യുഎസ് വിമാനം പക്ഷി ഇടിച്ചു തകർന്നു, നഷ്ടം 14 കോടി

2019-10-30 0 Dailymotion

ഒരു ആണവ യുദ്ധമുണ്ടായാൽ കമാൻഡ് സെന്ററായി ഉപയോഗിക്കാൻ രൂപകൽപന ചെയ്ത അമേരിക്കയുടെ നേവി ‘ഡൂംസ്ഡേ’ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. പരീക്ഷണ പറക്കലിനിടെ അത്യാധുനിക ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന വിമാനത്തിന്റെ എൻജിനുളളിലേക്ക് പക്ഷി പ്രവേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 20 ലക്ഷം ഡോളറിലധികം (ഏകദേശം 14 കോടി രൂപ) നാശനഷ്ടമുണ്ടായി.