¡Sorpréndeme!

സഞ്ജു സാംസണ് ചുവട് പിഴയ്ക്കുന്നു!

2019-10-16 1 Dailymotion

#SanjuSamson #GautamGambhir #RishabhPant ഡബിള്‍ സെഞ്ച്വറിക്ക് ശേഷം സഞ്ജു സാംസണ് ചുവട് പിഴയ്ക്കുന്നുവോ? താരം ടീം ഇന്ത്യയില്‍ ഇടം‌പിടിക്കില്ലേ? സഞ്ജു ആരാധകരെ ആശങ്കയിലാഴ്ത്തി താരം മോശം ഫോമിലേക്ക് വഴുതിവീണിരിക്കുന്നു. എന്തായാലും ഉടന്‍ ഒരു തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ സഞ്ജുവിന് വേണ്ടി മുറവിളി നടത്തിയവര്‍ വീണ്ടും നിശബ്‌ദതയിലേക്ക് ഉള്‍‌വലിയേണ്ടിവരും.

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന ഇരട്ട സെഞ്ച്വറി കുറിച്ച സഞ്ജുവിനെ വാഴ്ത്തി അനവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സെലക്ടര്‍ എം എസ് കെ പ്രസാദിന്‍റെ നേരിട്ടുള്ള ശ്രദ്ധയിലും ഈ പ്രകടനം എത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം ഉറപ്പിച്ചതായി ആരാധകര്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് മോശം പ്രകടനങ്ങളിലൂടെ സഞ്ജു പ്രതീക്ഷകള്‍ തകര്‍ക്കുന്നത്.