Fans Discussion About Marakkar And Mamankam Movies.
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരവും നായകവേഷവുമൊക്കെയായി മുന്നേറുകയായിരുന്നു ഇരുവരും. സ്വന്തം പേരില്‍ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യവും ഇവര്‍ക്ക് ലഭിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം അതിഥിയായി മമ്മൂട്ടി എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ചരിത്ര സിനിമകളുമായും ഇവരെത്താറുണ്ട്. കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് ഷാജി നടേശനും സംഗവും പ്രഖ്യാപിച്ചത്.