#Top10News #News വിവാദമായ ഹിന്ദിവാദത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ഗുണം ചെയ്യും. പൊതുഭാഷ ഐക്യത്തിനും പുരോഗതിക്കും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് സംവിധായകൻ വിഘ്നേഷ് ശിവന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിനു പിറന്നാൾ പാർട്ടി ഒരുക്കിയത് സാക്ഷാൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെ. നയൻസും വിഘ്നേഷും പ്രണയത്തിലാണെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല. ഒരിക്കൽ നയൻ തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചതുമാണ്. ഇനി വിവാഹം എന്ന് എന്ന് മാത്രേമേ അറിയേണ്ടതുള്ളു.
നസ്രിയ തനിക്ക് ഒരു കുഞ്ഞനുജത്തിയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. നേരിട്ട് കാണുന്നതിനു മുൻപ് തന്നെ നസ്രിയ തനിക്ക് ഒരു അനുജത്തിയായി മറിയിരുന്നു എന്ന് പൃഥ്വി പറയുന്നു. 'കൂടെ അഭിനയിക്കുന്ന അഭിനയത്രിമാരുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ഞാൻ. എന്നാൽ ഒരു സഹോദര സഹോദരി ബന്ധം നേരിട്ട് കാണുന്നതിന് മുൻപ് തന്നെ നസ്രിയയോട് ഉണ്ടായിരുന്നു'