Chris Gayle smashes 4 sixes, 2 boundaries in Shadab Khan’s over in Global T20 Canada
പ്രായത്തെ തോല്‍പ്പിക്കുന്ന കളി കാഴ്ചവെക്കുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ കാനഡ ടി20 ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. വാന്‍കോവര്‍ നൈറ്റ്സിനുവേണ്ടി കളിക്കുന്ന ഗെയ്ലിന്റെ മികവില്‍ ടീം എഡ്മോണ്ടന്‍ റോയല്‍സിനെ 6 വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു. എഡ്മോണ്ടന്‍ 166 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ട് വച്ചപ്പോള്‍ 16.3 ഓവറില്‍ വാന്‍കോവര്‍ ലക്ഷ്യംകണ്ടു.