Mammootty's mamankam Second Poster Out
മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മാമാങ്കമാണ്. അനൗണ്‍സ് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന മാമാങ്കത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് വമ്പന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു ഫസ്റ്റ് ലുക്കിലുണ്ടായിരുന്നത്