kc venugopal slams on karnataka bjp
15 ഭരണകക്ഷി എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെ ആരംഭിച്ച കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിശ്വാസ വോട്ടെടുപ്പോടെ താല്‍ക്കാലിക പരിസമാപ്തി. കഴിഞ്ഞ വ്യാഴാഴ്ച്ച വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷം ഇന്നലെ വൈകീട്ട് 7 മണിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ല. 99 അംഗങ്ങള്‍ മാത്രമാണ് വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.