India drawn alongside Qatar in round two of the AFC qualifiers
2022 ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. അതിഥേയരായ ഖത്തറിനൊപ്പം ഇ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ക്വാലാലംപൂരിലെ എ എഫ് സി ഹൗസില്‍ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകള്‍ നിര്‍ണയിച്ചത്. ഇന്ത്യക്കും ഖത്തറിനും പുറമെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഇയില്‍ ഉള്ളത്.