merin joseph ips achieves a new record
നിലപാടുകള്‍ കൊണ്ടും ധീരമായ നീക്കങ്ങള്‍ കൊണ്ടും ഇതിനകം തന്നെ ഏറെ ശ്രദ്ധയയായ ഐപിഎസ് ഉദ്യോഗസ്ഥയാണ് മെറിന്‍ ജോസഫ്. പ്രായം കുറഞ്ഞ വനിതാ ഐപിഎസ് ഓഫീസര്‍, കേരളാ പോലീസ് സെക്കന്‍ഡ് ബറ്റാലിയന്റെ ആദ്യ വനിതാ കമാന്റ്, ഉത്തരമേഖലയുടെ ആദ്യ വനിതാ മേധാവി, കമാന്‍ഡര്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത, ബിഎയ്ക്കും എംഎയ്ക്കും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പാസ്സായ പെണ്‍കുട്ടി. അങ്ങനെ നേട്ടങ്ങളുടെ വലിയ റെക്കോര്‍ഡ് തന്നെ മെറിന്‍ ജോസഫ് ഐപിഎസിന്റെ പേരിലുണ്ട്. ഇപ്പോള്‍ മറ്റൊരു അപൂര്‍വ്വ നേട്ടത്തിനു കൂടി മെറിന്‍ അര്‍ഹയായിരിക്കുകയാണ്.