if dhoni doesn't quit, he may not automatic pick in team
ലോകകപ്പ് കഴിഞ്ഞതോടെ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ മറുപടിക്കായാണ് ഇന്ത്യന്‍ ആരാധകരും മറ്റ് താരങ്ങളും കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കും മുന്‍പ് ധോണി തീരുമാനം അറിയിക്കും എന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ