MS Dhoni may enter politics after retiring from cricket, hints BJP leader Sanjay Paswan
ലോകകപ്പ് കഴിഞ്ഞതോടെ ധോണി വിരമിക്കും എന്ന വാര്‍ത്തകള്‍ സജീവമാണ്. വിരമിക്കണം എന്ന് ചിലരും വിരമിക്കരുത് മറ്റ് ചിലരും പറയുന്നു. എന്നാല്‍ അങ്ങനെ വിരമിച്ചാല്‍ ധോണി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാന്‍ ആണ് ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് സൂചന നല്‍കുന്നത്.