മഴമേഘം എന്ന മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റോറിയിലെ ആദ്യ ഗാനമാണിത്. സമകാലിക പ്രസക്തിയുള്ള ഒരു പ്രമേയത്തിന്‍റെ സംഗീതവും ദൃശ്യങ്ങളും ഒരു കഥയുടെ നൂലിഴയില്‍ കോര്‍ത്ത് അവതരിപ്പിക്കുകയാണ് ഇതില്‍.
മഹാത്മഗാന്ധി സര്‍വകലാശാലയില്‍ തുടര്‍ച്ചയായി രണ്ടു തവണ കലാപ്രതിഭയായിരുന്ന അര്‍ജുന്‍ ലാലിന്‍റേതാണ് ആശയവും സംവിധാനവും. ചിത്രകാരനും കവിയുമായ ഹരിലാലിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടാന്‍സന്‍ ബേണി. സംഗീത സംവിധായകന്‍ ബേണിയുടെ (ബേണി-ഇഗ്നേഷ്യസ്) മകനാണ് ടാന്‍സന്‍. അജിത് ആചാര്യയാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചത്. ഗായകര്‍ മധു ബാലകൃഷ്ണന്‍, സുബിന്‍ ഇഗ്നേഷ്യസ്, കീര്‍ത്തന്‍ ബേണി, ടാന്‍സന്‍ ബേണി, സെറിന്‍ ബേണി എന്നിവരാണ്.
ഇന്നത്തെ യുവതലമുറയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു മഹാവിപത്തിലേക്കാണ് മഴമേഘം വിരല്‍ ചൂണ്ടുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : മനോരമ മ്യൂസിക്
Director : Arjunlal
Lyrics : Harilal
Music : Tanson Berny
Singer : Madhu Balakrishnan
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com