monty panesar evaluating IND vs NZ match
ഫൈനലിലേയ്ക്കുള്ള ആഘോഷ യാത്രയില്‍ ക്രിക്കറ്റ് ആരാധകരുടെ ആവേശത്തിന് തടയിട്ടാണ് ഇന്നലത്തെ ഇന്ത്യ-ന്യൂസിലന്റ് മത്സരത്തില്‍ മഴ രസംകൊല്ലിയായി എത്തിയത്. സെമിഫൈനലില്‍ വിജയിച്ച് ഇന്ത്യ ഫൈനലിലേയ്ക്ക് യോഗ്യത നേടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ നിരാശരായി. പക്ഷേ ഇന്നു വീണ്ടും മത്സരം തുടരുമെന്നറിഞ്ഞതോടെയാണ് ആശ്വാസമായത്. അതേസമയം മഴയുടെ ഈ കൊടുംചതി ഏത് ടീമിനാണ് സഹായകരമായതെന്ന് പറയുകയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍.