¡Sorpréndeme!

കിരീടം എന്നും മലയാള സിനിമയുടെ തലപ്പത്ത് തന്നെ

2019-07-08 5,693 Dailymotion

kireedam is evergreen hit of mollywood


ചില സിനിമകള്‍ അങ്ങനെയാണ് കാലത്തെ അതിജീവിച്ച്, പഴകുമ്പോള്‍ വീര്യം കൂടുന്ന വീഞ്ഞു പോലെ എല്ലാ തലമുറയേയും ആസ്വാദനത്തിന്റെ ലഹരിയിലാക്കുന്ന ചില ചിത്രങ്ങള്‍. പൂര്‍ണ്ണമായും ക്ലാസ് എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ചിത്രങ്ങള്‍ അപൂര്‍വ്വമായാണ് സംഭവിക്കുക. അത്തരത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി കാലങ്ങളെ ഭേദിച്ച് യാത്ര തുടരുന്ന ചിത്രമാണ് കിരീടം. 1989 ജൂലൈ ഏഴിന് ഇറങ്ങിയ ചിത്രം 30 വര്‍ഷം പിന്നിട്ടു. മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പുതുതലമുറ പോലും കിരീടം ആവേശത്തോടെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നതു തന്നെയാണ് ഈ സിനിമയുടെ വിജയം.