¡Sorpréndeme!

ഉണ്ട 10 കോടിയിലേക്കോ? | filmibeat Malayalam

2019-06-18 1 Dailymotion

vമെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉണ്ട കേരളമൊട്ടൊകെ തരംഗമായി മുന്നേറുകയാണ്. ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത സിനിമ നിറഞ്ഞ സദസുകളിലാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ഇക്കൊല്ലത്തെ നാലാമത്തെ വിജയ ചിത്രമായി സിനിമ മാറിയിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണവും മമ്മൂക്കയുടെ പ്രകടനവുമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിനിമ കണ്ടവരെല്ലാം ഉണ്ടയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ കുതിക്കുന്നത്. സിനിമ ഇനി ഗള്‍ഫ് രാജ്യങ്ങളിലും റിലീസിങ്ങിനൊരുങ്ങുകയാണെന്നുളള വിവരവും പുറത്തുവന്നിരിക്കുകയാണ്