¡Sorpréndeme!

പന്തിനൊപ്പം കൂകിവിളിച്ച് ധോണിയുടെ മകള്‍ സിവയും

2019-06-17 70 Dailymotion

Ziva Dhoni and Rishabh Pant celebrate India's victory against pakistan

ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്താന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോസ് നേടി പാകിസ്താന്‍ ഇന്ത്യയെ ബാറ്റിംഗിന് വിട്ടെങ്കിലും 336 റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. പാകിസ്താന്റെ കണക്ക് കൂട്ടലുകള്‍ അതോടെ തകര്‍ന്നു. ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഇന്ത്യന്‍ താരം എംഎസ് ധോണിയുടെ കുടുംബവും മാഞ്ചസ്റ്ററിലെത്തിയിരുന്നു. അതില്‍ കാണികളുടെ മനം കവര്‍ന്നത് ധോണിയുടെ മകള്‍ സിവ ധോണിയാണ്