മമതയുടെ ഭരണത്തിന്‍ കീഴില്‍ ബംഗാള്‍ ‘മിനി പാകിസ്ഥാന്‍’ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമര്‍ശനവുമായി ജനതാദള്‍ യുണൈറ്റഡ് നേതൃത്വം. ബിഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെഡിയുവിന്റെ തീരുമാനത്തെ അഭിനന്ദിച്ച മമത ബാനര്‍ജിയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ജെഡിയു നേതൃത്വം വിമര്‍ശിച്ചത്.