Pakistan Cricket World Cup TV Advertisement mocking Wing Commander Abhinandan Varthaman makes controversy
പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുള്ള പാകിസ്ഥാന്‍ ടി.വി ചാനലിന്റെ പരസ്യം വിവാദമാകുന്നു. ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടി.വി തയ്യാറാക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. ജൂണ്‍ 16നാണ് ഇന്ത്യ-പാക് മത്സരം. അഭിനന്ദന്‍ വര്‍ദ്ധമാനെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചിരിക്കുന്നത്