ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇന്ത്യയുടെ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യത്തിന് റെക്കോര്‍ഡ്. ഓപ്പണിംഗ് വിക്കറ്റില്‍ 22.3 ഓവറില്‍ 127 റണ്‍സടിച്ച ധവാന്‍-രോഹിത് സഖ്യം ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോര്‍ഡിനൊപ്പമാണ് ഇന്നെത്തിയത്. ആറാം തവണയാണ് രോഹിത്-ധവാന്‍ സഖ്യം ഐസിസി ടൂര്‍ണമെന്റുകളില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്
rohith and dawan made a history