¡Sorpréndeme!

വട്ടിയൂര്‍ക്കാവില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകുമോ

2019-06-06 333 Dailymotion

Kummanam Rajasekharan likely to contest from Vattiyoorkkavu in the upcoming By election

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അതിന്റെ എല്ലാ സംഘടനാ സംവിധാനങ്ങളും ഉപയോഗിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഏറ്റവും കൂടുതല്‍ പണം ഒഴുക്കിയ മണ്ഡലങ്ങളിലൊന്നും തിരുവനന്തപുരമാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ ശങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ. കുമ്മനം രാജശേഖരന് ശശി തരൂരിന് പിന്നില്‍ രണ്ടാമത് എത്താനേ സാധിച്ചുളളൂ. ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് മത്സരിക്കാന്‍ വന്ന കുമ്മനം ഇക്കുറി എംപിയാകുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ കടിച്ചതും പിടിച്ചതും ഇല്ല എന്നതാണ് അവസ്ഥ. പാര്‍ലമെന്റില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും കുമ്മനത്തെ കേരള നിയമസഭയില്‍ എത്തിക്കാനാണ് ഇനി ബിജെപിയുടെ നീക്കങ്ങള്‍