nipah confirmed in kochi health minister press meet
യുവാവുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. നാല് പേർക്ക് പനിയുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ യുവാവുമായി അടുത്ത് ഇടപഴകിയ സുഹൃത്തുക്കളാണ്. ഇതിൽ ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് നിരീക്ഷണം നടത്തുകയാണ്. രണ്ടാമത്തെ ആളെയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സിച്ച രണ്ട് നഴ്സുമാർക്ക് പനിയും തൊണ്ട വേദനയും ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.