social media mocks virat kohli
ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് കിരീടം ചൂടിയിരുന്നു. ടോട്ടനത്തിന്റെ തോല്‍വിയില്‍ സോഷ്യല്‍ മീഡിയ വിചിത്ര വാദം കണ്ടെത്തിയിരിക്കുകയാണ്. കോലിയ്ക്ക് വലിയ ശാപദോഷമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. കോലി ഏത് ടീമിനെ പിന്തുണച്ചാലും അവര്‍ തോല്‍ക്കുന്നതാണ് ചരിത്രമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.