¡Sorpréndeme!

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എന്‍.ഡി.എയില്‍ വിള്ളല്‍

2019-06-01 301 Dailymotion

nda parties have a problem with bjp
മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ എന്‍ഡിഎയില്‍ വിള്ളല്‍. ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും മുന്നണിയില്‍ വിള്ളല്‍ വീണത് ബിജെപിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉറപ്പാണ്. ജെഡിയു, അണ്ണാ ഡിഎംകെ, അപ്നാദള്‍ എന്നിവരാണ് മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മുന്നണിയിലെ പ്രശ്നങ്ങള്‍ ബിജെപിക്ക് വലിയ തലവേദനയാകും. ഒബിസികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിച്ചില്ലെന്ന പരാതിയും ഇതിനൊപ്പമാണ് വരുന്നത്. ഇതോടെ വിഷയം കൈവിട്ട് പോയിരിക്കുകയാണ്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ദളിത്, ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.