¡Sorpréndeme!

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കി AICC

2019-05-30 151 Dailymotion

congress leaders wont attend channel discussions for one month
ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ വലിയ പ്രതിസന്ധിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എഐസിസി അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാര്‍ രാജിപ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ തുടരുന്നതിനിടയില്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പ്രതിനിധികളെ വിലക്കി ഉത്തരവിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.
വരുന്ന ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താക്കള്‍ പേകേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉത്തരവിറക്കിയിരിക്കുന്നത്