Payal Tadvi $uicide case: All 3 doctors accused of harassment arrested in Mumbai
വിദ്യാ സമ്പന്നര്‍, സംസ്‌കാരമുള്ളവര്‍ എന്നൊക്കെ വീമ്പു പറയാന്‍ വരട്ടെ. ജാതി പീഡനത്തെ തുടര്‍ന്ന് ആദിവാസി വനിതാ ഡോക്ടര്‍ പായല്‍ തഡ്വി ജീവനൊടുക്കിയ വാര്‍ത്ത മനുഷ്യ മനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. 26കാരിയായ പായലിന്റെ മരണത്തില്‍ സീനിയര്‍ ഡോക്ടര്‍മാരായ ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡല്‍വാര്‍ എന്നിവരാണ് പിടിയിലായി.ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ മരണത്തെപ്പറ്റിയും പായല്‍ ജാതിയുടെ പേരില്‍ ഏറ്റ കൊടിയ പീഡനങ്ങളെപ്പറ്റിയും പുറത്തു വരുന്നത്