¡Sorpréndeme!

ജനസംഖ്യാ നിയന്ത്രണത്തിന് പോംവഴി ബാബാ രാംദേവ് പറയുന്നു

2019-05-27 117 Dailymotion




ജനസംഖ്യ വര്‍ധനവ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ട് വരണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. മൂന്നാമത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കണം. അടുത്ത 50 വര്‍ഷത്തേക്ക് ഇന്ത്യയുടെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിനുമപ്പുറത്തേക്ക് താങ്ങാനുള്ള ശക്തി ഇന്ത്യയ്ക്കില്ല. അതിനാല്‍ ഈ വഴി മാത്രമാണ് സാധ്യമായിട്ടുള്ളതെന്നും മൂന്നാമത്തെ കുഞ്ഞിന് വോട്ടവകാശമോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനൂകൂല്യങ്ങളോ നല്‍കരുതെന്ന് പത്രസമ്മേളനത്തില്‍ രാം ദേവ് ആവശ്യപ്പെട്ടു. പിന്നീട് ആരും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കില്ല. ഏത് മതത്തിലുള്ളവര്‍ക്കും ഇത് ബാധകമാക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു


Yoga guru Baba Ramdev came up with controversial statement