¡Sorpréndeme!

നഴ്‌സ് ലിനിയെയും നിപ്പാ കാലത്തെയും ഓര്‍ത്തെടുത്ത് ആരോഗ്യമന്ത്രി

2019-05-21 319 Dailymotion

KK Shylaja facebook post aboutnipah virus and nurse Lini
നൊമ്പരത്തോടെയും അഭിമാനത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് ലിനി. കേട്ടു കേള്‍വി പോലുമില്ലാത്ത നിപ്പാ വൈറസ് കേരളത്തില്‍ ഭൂതി പടര്‍ത്തിയപ്പോള്‍ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് രോഗ ബാധിതര്‍ക്ക് താങ്ങും തണലുമായി ലിനി സേവനമനുഷ്ഠിച്ചത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെയും അവസാനമായി ഒരു നോക്ക് കാണുക പോലും ചെയ്യാതെയാണ് ലിനി മരണത്തിന് കീഴടങ്ങിയത്. മരണം ഉറപ്പായ നിമിഷങ്ങളില്‍ ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ലിനി കുറിച്ചിട്ട വരികള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മലയാളികളും കേട്ടത്. കേരളത്തെ ആശങ്കയുടെ നിഴലില്‍ നിര്‍ത്തിയ നിപ്പാ കാലത്തേയും ആതുര സേവനത്തിനിടെ ജീവന്‍ ത്യജിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനിയേയും ഓര്‍ത്തെടുക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. ഹൃദയസ്പര്‍ശിയായൊരു കുറിപ്പാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.