Mayawati Close Aide Supports BJP Candidates in UP; Sacks from the BSP
മുതിര്‍ന്ന ബിഎസ്പി നേതാവ് രാംവീര്‍ ഉപാധ്യായയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന നേതാവാണ് ഇദ്ദേഹം. മുന്‍ ഊര്‍ജ വകുപ്പ് മന്ത്രിയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് ആരോപണം. ഉത്തര്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നു രാംവീര്‍ ഉപാധ്യായ. നിയമസഭയില്‍ ബിഎസ്പിയുടെ ചീഫ് വിപ്പാണ് ഉപാധ്യായ.