Karnataka political issue
ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ മണ്ണില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കന്നഡ മണ്ണില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. മെയ് 23 ന് കര്‍ണാടകത്തില്‍ ചില അട്ടിമറികള്‍ നടക്കുമെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവിന്‍റെ വെളിപ്പെടുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ 22 സീറ്റുകളില്‍ ബിജെപി ജയിക്കുമെന്നും അതിന് പിന്നാലെ ചില അട്ടിമറികള്‍ നടക്കുമെന്നുമാണ് നേതാവ് വെളിപ്പെടുത്തിയത്.