sun risers hyderabad royal challengers bangalore
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 54-ാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈരദാബാദും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം കടുക്കും. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ബാംഗ്ലൂരിലാണ് മത്സരം. ജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത തെളിയുമെന്നതിനാല്‍ ഹൈദരാബാദ് രണ്ടുംകല്‍പ്പിച്ചുള്ള പോരാട്ടത്തിനാണിറങ്ങുക. മറുവശത്ത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും ബാംഗ്ലൂരിന്റെ ശ്രമം.