ipl kkr vs punjab match
ഐപിഎല്ലിലെ നിര്‍ണായകമായ 52ാം മല്‍സരത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു തകര്‍പ്പന്‍ ജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കെകെആര്‍ ഏഴു വിക്കറ്റിനു മുട്ടുകുത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് സാധ്യത കാത്തപ്പോള്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ പഞ്ചാബ് പുറത്തായി.