Cyclone Fani Hits Bengal, Triggers Heavy Rain
ഒഡീഷയിൽ നാശം വിതച്ച ഫാനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്ക് കടന്നു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ വടക്ക്-കിഴക്കൻ തീരത്ത് കാറ്റ് ആഞ്ഞടിക്കുന്നു. അതേ സമയം ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ ഇന്നലെ 8 പേർ മരിച്ചു. മഴ ശക്തമായതിനെ തുടർന്ന് ക്ഷേത്ര നഗരമായ പുരിയിൽ വെള്ളപ്പൊക്കമുണ്ടായി.