¡Sorpréndeme!

രാഹുലിനെ കാണാന്‍ കൊതിയോടെ വയനാട്ടുകാരി രാജമ്മ

2019-05-03 61 Dailymotion

rajamma, a nurse at Delhi's Holy Family hospital when Rahul Gandhi was born
രാഹുലിന്റെ പൗരത്വത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്.. എന്നാല്‍ അങ്ങനെ ഒരു സംശയത്തിന്റേയും കാര്യമില്ലെന്ന് ഡല്‍ഹി ഹോളി ഫാമിലി ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. ആശുപത്രി റെക്കോഡില്‍ കുഞ്ഞിന്റെ പേര്ും ജനന വിരങ്ങളും മായാതെ തന്നെ കിടപ്പുണ്ട്. മതം ഹിന്ദു എന്നും ഇന്ത്യന്‍ പൗരന്‍ എന്നും രേഖപ്പെടുത്തിയിരുന്നു. പൗരത്വ വിവാദം കത്തി നില്‍ക്കുമ്പോള്‍ ബി.ജെ.പിയുടെ ഒന്നിലേറെ ആരോപണങ്ങള്‍ക്കാണ് രാഹുലും പ്രിയങ്കയും ജനിച്ച ഹോളി ഫാമിലി രേഖകള്‍ മറുപടി നല്‍കുന്നത്. എന്നാല്‍ ഈ വിവാദങ്ങള്‍ ഒന്നും തന്നെ വയനാട് സ്വദേശിയായ രാജമ്മ ശ്രദ്ധിക്കാറേയില്ല. കാരണം രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ദില്ലിയിലെ ഹോളിഫാമിലി ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിനൊപ്പം വയനാടുകാരി രാജമ്മയുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ അത്രയും ഉറപ്പ് വേറെ ആര്‍ക്കാ ഉള്ളത്.