¡Sorpréndeme!

റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിലെ പള്ളിയിൽ ചാവേർ ആകാൻ പദ്ധതിയിട്ടിരുന്നു

2019-05-01 1 Dailymotion

ശ്രീലങ്കൻ ചാവേർ ഭീകരൻ സഹ്‌റാൻ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്ന റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇതിനുള്ള സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നുവെന്നും പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് വെളിപ്പെടുത്തി. എൻ.ഐ.എ ഐ.ജി അലോക് മിത്തൽ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്‌തത്.കൊച്ചിയിലെ എൻ.ഐ.എ കോടതി റിയാസിനെ അടുത്ത 30 വരെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന എൻ.ഐ.എയുടെ അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും.പാലക്കാട്ട് അത്തറും തൊപ്പിയും വില്പനക്കാരനായി അറിയപ്പെട്ടിരുന്ന റിയാസിന്റെ തട്ടകം ഏതാനും മാസങ്ങളായി​ കൊച്ചിയായിരുന്നു. മറൈൻഡ്രൈവിലും ഫോർട്ടുകൊച്ചിയിലും അത്തർ വില്പനക്കാരന്റെ വേഷത്തിലെത്തിയി​രുന്നു. നഗരത്തിലെ ഒരു പ്രമുഖ മാളിൽ ഇതേ വേഷത്തിൽ എത്തിയ റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതിൽ പങ്കെടുത്തവരെക്കുറിച്ച് റിയാസ് ഒരക്ഷരം മിണ്ടിയിട്ടില്ല. അവരെ കണ്ടെത്താനാണ് എൻ.ഐ.എ ശ്രമം. ഐസിസ് ഭീകരർ കൊച്ചി കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി നേരത്തേ വെളിപ്പെട്ടിരുന്നു