¡Sorpréndeme!

ഈഴവ സമുദായാംഗങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന് വെള്ളാപ്പള്ളി

2019-04-19 18 Dailymotion

ശബരിമല വിഷയത്തിൽ താൻ ഭക്തർക്കൊപ്പമാണെന്നും ഈഴവ സമുദായാംഗങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള മനയ്ക്കച്ചിറ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവിലിറങ്ങി സമരം ചെയ്താൽ കേസും ജയിൽവാസവും ഉണ്ടാകും. പ്രേരിപ്പിച്ചവർ പിന്നെ തിരിഞ്ഞുനോക്കില്ല.വേദിയിലെത്തി മടങ്ങിയ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനെ പരാമർശിച്ച് ‘‘അദ്ദേഹത്തിന്റെ പേരിൽ ഈ സംഭവത്തിൽ എത്ര കേസുകളുണ്ടായെന്ന് അറിയാമല്ലോ’’ എന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവർക്കുവേണ്ടി രക്തസാക്ഷികളാകാൻ സമുദായംഗങ്ങൾ നിന്നുകൊടുക്കരുത്. ഭക്തർക്ക് എതിരല്ല, സർക്കാരിന്റെ പിന്തുണക്കാരനുമല്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ ശബരിമല വിഷയം ഒന്നും കാണില്ല. ശബരിമലയിലും ദേവസ്വം ബോർഡിലും സവർണ മേധാവിത്തമാണ്. 3.6% മാത്രമാണ് ജീവനക്കാരിൽ ഈഴവ പ്രതിനിധ്യം. ഇതിനെതിരെ എത്ര വർഷമായി സമരം ചെയ്യുന്നു. ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. അദ്ദേഹം പറഞ്ഞു.

#vellapallyNateshan #KSurendran #Sabarimala