funny mistakes of leaders while transalation
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ദേശീയ നേതാക്കളുടെ കുത്തൊഴുക്കാണ് ഈ കൊച്ചു കേരളത്തിലേക്ക്. മിക്കദേശീയ നേതാക്കളുടെയും പ്രസംഗം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കും..അവിടെ തടിച്ച് കൂടിയിരിക്കുന്ന ജനങ്ങളിലേക്ക് നേതാക്കളുടെ പ്രസംഗം എത്തിക്കാന്‍ ഒരു പരിഭാഷകനോ പരിഭാഷകയോ വേദിയില്‍ ഉണ്ടാകും.. നേതാക്കളുടെ എതിര്‍ പാളയത്തെ പൊളിച്ചടക്കിയുള്ള പ്രസംഗം കത്തിക്കയറുമ്പോള്‍ പരിഭാഷകരും അതേ വികാരം ഉള്‍ക്കൊണ്ട് പറയാന്‍ ശ്രമിക്കാറുണ്ട്...പക്ഷേ ചില പരിഭാഷകളൊക്കെ നനഞ്ഞ പടക്കം പോലെ ആകാറുണ്ട് എന്നാല്‍ ചിലത് നേതാക്കളേക്കാള്‍ വീര്യം കൂടിയത് ആകും. അങ്ങനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്താനപുരത്ത് ഇന്നലെ നടത്തിയ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി രാഹുലിന്റേയും ജനങ്ങളുടേയും കയ്യടി വാങ്ങിയ ആളാണ് ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി. വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാര്‍. സോഷ്യല്‍ മീഡിയയിലെ ഇന്നലത്തെ താരവും ജ്യോതി തന്നെയായിരുന്നു.