lok sabha elections 2019 congress high command interfere in tharoors campaign
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ പല ഉദ്വേഗ ഭരിതമായ നിമിഷങ്ങളിലൂടെ ആണ് ഓരോ മണ്ഡലങ്ങളും കടന്നു പോകുന്നത്. കാല് വാരലും കുതികാല്‍ വെട്ടലും എല്ലാം അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു സമ്മര്‍ദ്ദങ്ങള്‍ക്കും അടിമപ്പെടാതെ പ്രചാരണ രംഗത്ത് സജീവമായുണ്ട് സ്ഥാനാര്‍ത്ഥികള്‍...പുറത്ത് ചിരി തൂകി വോട്ടഭ്യര്‍ത്ഥിക്കുന്ന സ്ഥനാര്‍ത്ഥികള്‍ക്ക് ചെറുതായെങ്കിലും ഒരു ഭയം കാണും വോട്ട് മറിയുമോ എന്ന്...ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്നത് തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആണ്...ഇക്കുറി ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം..മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് മത്സരത്തിനായി എത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ആണ് തരൂരിന്റെ പ്രധാന എതിരാളി...ജന സമ്മതനായ നേതാവ് എന്നതിന് ഒപ്പം ശബരിമല വിഷയവും ഇക്കുറി ബി.ജെ.പിയെ തുണക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍ എല്ലാം പ്രവചിക്കുന്നത്. നിയമസഭയില്‍ താമരപ്പാര്‍ട്ടി അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തില്‍ നിന്ന് ഒ. രാജഗോപാലിലൂടെ ആണ്. ഈ നേമവും ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലം ആണ് തിരുവനന്തപുരം എന്നതിനാല്‍ ശശി തരൂരിന് ഒരു ഉള്‍ഭയം ഇല്ലാതില്ല. അതിനിടയില്‍ ആണ് കൂനിന്മേല്‍ കുരു പോലെ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തത്.