അധികാര രാഷ്ട്രീയത്തിന് മുന്നില്‍ സ്ഥായിയാ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയ നേതാവാണ് നിതീഷ് കുമാര്‍. അടിസ്ഥാന തത്വം സോഷ്യലിസമാണെങ്കിലും ബിജെപിയുമായിട്ടാണ് പ്രധാന കൂട്ടുകെട്ട്. കോണ്‍ഗ്രസുമായും തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടുണ്ട് നിതീഷ്.
ഏറെ പ്രതീക്ഷകളുമായി 2015 ല്‍ ബീഹാറില്‍ അധികാരത്തിലെത്തിയ മതേതര മഹാസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ബിജെപി പാളയത്തിലേക്ക് തിരികെ പോയെങ്കിലും ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷ മഹാസഖ്യമെന്ന ആശയം രാജ്യത്തിന് മുന്നില്‍ കാഴ്ച്ചവെച്ചുവെന്നതില്‍ നീതിഷ് കുമാറിന്‍റെ സംഭാവന ശ്രദ്ധേയമാണ്.