¡Sorpréndeme!

മോദിയെ എന്താ തോല്‍പ്പിക്കാന്‍ പറ്റില്ലേ? 2004 മറക്കരുത് എന്ന് സോണിയാ ഗാന്ധി

2019-04-11 80 Dailymotion



ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലാണ് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി മല്‍സരിക്കുന്നത്. മകന്‍ രാഹുല്‍ ഗാന്ധിക്കും മകള്‍ പ്രിയങ്കാ ഗാന്ധിക്കുമൊപ്പമെത്തിയാണ് സോണിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പുറത്തിറങ്ങിയ അവരെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? മോദിയെ ഇത്തവണ പരാജയപ്പെടുത്തുമോ എന്നെല്ലാമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. മോദിയെ എന്താ ആര്‍ക്കും പരാജയപ്പെടുത്താന്‍ പറ്റില്ലേ എന്നായിരുന്നു സോണിയയുടെ മറുചോദ്യം. അല്‍പ്പം ചരിത്രം സൂചിപ്പിച്ചാണ് സോണിയ മടങ്ങിയത്.


"Don't Forget 2004": Sonia Gandhi's Message To BJP