¡Sorpréndeme!

സന്തോഷ് ശ്രീധന്യയെയും രക്ഷിതാക്കളെയും കണ്ട് അഭിനന്ദനം അറിയിച്ചു

2019-04-11 1 Dailymotion

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിന്റെ വീട് സന്ദർശിച്ച് ചലച്ചിത്ര താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വീട്ടിലെത്തിയ സന്തോഷ് ശ്രീധന്യയെയും രക്ഷിതാക്കളെയും കണ്ട് അഭിനന്ദനം അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. ശ്രീധന്യ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിട്ടു മനസിലാക്കിയ സന്തോഷ് പണ്ഡിറ്റ് വീട്ടിലേക്കാവശ്യമായ കിടക്കയും അലമാരയും അടക്കം അത്യാവശ്യ സാധനങ്ങളുമായാണ് എത്തിയത്. സന്തോഷ് പണ്ഡിറ്റ് നൽകിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതൽ കുട്ടികൾ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു.

#SanthoshPandit #Shridhanya #civilservice