ആന്ദ്രെ റസ്സലിന്റെ (50*) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ കെകെആറിന്റെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു. 44 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (19), റോബിന്‍ ഉത്തപ്പ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. ക്രിസ് ലിന്‍ (0), സുനില്‍ നരെയന്‍ (6), നിതീഷ് റാണ (0), ശുഭ്മാന്‍ ഗില്‍ (9), പിയൂഷ് ചൗള (8), കുല്‍ദീപ് യാദവ് (0), പ്രസിധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
CSK need 109 runs to win