¡Sorpréndeme!

പ്രകടന പത്രികയില്‍ ആചാര സംരക്ഷകന്റെ റോളില്‍ ബി.ജെ.പി

2019-04-09 140 Dailymotion

bjp manifesto gives much more importance to sabarimala, ayodhya issues
മോഹന വാഗ്ദാനങ്ങള്‍ അടങ്ങുന്ന ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനും കര്‍ഷക പ്രശ്നങ്ങളെ മറി കടക്കുന്നതിനും ലക്ഷ്യമിട്ടും സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയും ഇറക്കിയ സങ്കല്‍പ് പത്ര ആചാര സംരക്ഷണത്തിന് കുറച്ച് അധികം പ്രധാന്യം തന്നെ കല്‍പ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയെ മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ശബരിമല ഇക്കുറി വീണു കിട്ടിയ സുവര്‍ണാവസരം ആണെന്നിരിക്കെ. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നിലപാട് എടുക്കും എന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാര്‍ത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറയുന്നു. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ശബരിമല വിഷയം കത്തിച്ചു നിര്‍ത്താന്‍ തന്നെ ആണ് ബി.ജെ.പി കേരള ഘടകത്തിന്റെ തീരുമാനം.