പ്രചാരണത്തിനിടെ ദിവസേന നൂറുകണക്കിന് പൊന്നാടകളും ഷാളുകളുമാണ് ലഭിക്കുന്നത്. കിട്ടുന്നതെല്ലാം കൃത്യമായി മടക്കി സൂക്ഷിക്കാൻ ഒപ്പമുള്ളവരോട് കുമ്മനം പറഞ്ഞിട്ടുണ്ട്. പൊന്നാടകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാൽ തെറ്റി. സ്വന്തമായി വസ്ത്രം വാങ്ങാൻ കഴിയാതെ വൃദ്ധസദനങ്ങളിൽ കഴിയുന്ന പ്രായമായവർക്ക് നൽകാനാണ് ഇവ ശേഖരിക്കുന്നത്. കാറിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമാണ് ഇതെല്ലാം സൂക്ഷിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ പൊന്നാടകളും ഷാളുകളും അതിന്റെ യഥാർത്ഥ അവകാശികൾക്ക് എത്തിക്കുമെന്ന് കുമ്മനം പറഞ്ഞു. എല്ലാം പങ്കുവയ്ക്കാനാണ് എനിക്ക് ഇഷ്ടം. എവിടെപ്പോയാലും കൈയിൽ ഒരു ബാഗ് മാത്രമാണ് എനിക്കുള്ളത്. മിസോറാമിൽ പോയപ്പോഴും മടങ്ങിവന്നപ്പോഴും അങ്ങനെ തന്നെ. എനിക്ക് ആവശ്യമായതെല്ലാം അതിനുള്ളിൽ ഉണ്ട്. അതിൽ കൂടുതല്ലൊന്നും വേണ്ട. ജനങ്ങൾക്ക് ആവശ്യമുള്ള കാലം വരെ അവരോടൊപ്പം കാണും. അത് കഴിഞ്ഞാൽ വിശ്വഹിന്ദ് പരിഷത്ത് സെക്രട്ടറിയായിരിക്കെ സ്ഥാപിച്ച ബാലാശ്രമങ്ങളിലേക്ക് പോകും..
KummanamRajashekaran #bjpkeralam #BJP