¡Sorpréndeme!

ബിജെപിയിലേക്ക് ചാഞ്ചാടാൻ സാധ്യതയുള്ള KCR

2019-04-09 166 Dailymotion

കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയയത്തില്‍ പ്രവേശിച്ച് തെലുങ്ക് മണ്ണിലെ കോണ്‍ഗ്രസിന്‍റെ തന്നെ മോഹങ്ങള്‍ തല്ലിക്കെടുത്തിയ നേതാവാണ് കെസിആര്‍ എന്ന് മൂന്ന് അക്ഷരങ്ങളില്‍ അറിയപ്പെടുന്ന കെ ചന്ദ്രശേഖര റാവു. യൂത്ത്കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ചന്ദ്രശേഖര റാവു പിന്നീട് എന്‍ടി രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. 1983 ല്‍ ആദ്യ അങ്കത്തില്‍ പരാജയപ്പെട്ടെങ്കിലും 1985 ല്‍ സിദ്ദാപ്പേട്ടയില്‍ നിന്ന് നിയയമസഭയിലേക്ക് വിജയിച്ചു കയറിയ ചന്ദ്രശേഖര റാവു പിന്നീട് തെലുങ്ക് രാഷ്ട്രീയത്തിന്‍റെ നിര്‍ണ്ണായക ശക്തിയായി മാറി. സഭയിലെ ആദ്യ ടേമില്‍ തന്നെ മന്ത്രിപദവും അദ്ദേഹത്തെ തേടിയെത്തി. പിന്നീടുള്ള അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..