ആന്ധ്ര പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകാൻ മത്സരിച്ച് ടിഡിപിയും വൈഎസ്ആർ കോൺഗ്രസും. കർഷകർക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ വരെ സഹായം ജഗൻ മോഹൻ റെഡ്ഡി വാഗ്ദാനം ചെയ്തപ്പോൾ ഇരട്ടി തുക പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു പ്രകടനപത്രികയിറക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വർഷത്തിൽ 72000 രൂപയാണ്. എന്നാൽ ആന്ധ്രയിൽ ടിഡിപി അധികാരം തുടർന്നാൽ രണ്ട് ലക്ഷം രൂപ വരെയാണ് ഓരോ കുടുംബത്തിനും കിട്ടാൻപോകുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രകടനപത്രികയിൽ ഊന്നൽ ഇതിനാണ്.
#Andhrapradesh