¡Sorpréndeme!

തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി

2019-04-07 46 Dailymotion

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്തെത്തി. താൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് പാർട്ടി ആലോചിച്ച് മറുപടി നൽകും. ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്. ഇതെന്ത് ജനാധിപത്യമാണെന്നും ജനങ്ങൾ ഇതിന് മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കഴിഞ്ഞ വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തെ എൻ.ഡി.എ കൺവെൻഷനിൽ സുരേഷ് ഗോപി പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.

#SureshGopi #Bjp #thrissur